9 December 2025, Tuesday

Related news

November 26, 2025
October 30, 2025
October 19, 2025
October 5, 2025
September 19, 2025
September 17, 2025
September 6, 2025
July 25, 2025
April 30, 2025
April 29, 2025

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർതൃവിട്ടുകാരുടെ പീഡനമെന്ന് ആരോപണം

Janayugom Webdesk
കോഴിക്കോട്
December 8, 2023 11:40 am

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി ഷബ്നയെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവിട്ടുകാരുടെ പീഢനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം.

പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്.

എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്നും ഷബ്‌ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വര്‍ണം തിരിച്ച് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷബ്‌ന മരിച്ച ദിവസം ഭര്‍ത്താവിന്റ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും ഷബ്‌നയുടെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനത്തിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കൾ എടച്ചേരി പൊലിസിൽ പരാതി നൽകി.

Eng­lish Sum­ma­ry: Com­plaint that the kozhikode wom­an’s sui­cide was due to domes­tic violence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.