7 December 2025, Sunday

Related news

December 6, 2025
November 28, 2025
October 9, 2025
September 27, 2025
September 11, 2024
September 5, 2024
August 23, 2024
February 8, 2024
November 29, 2023
October 17, 2023

ആലപ്പുഴയില്‍ ഭർതൃവീട്ടിൽ നിന്നും യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയതായി പരാതി

Janayugom Webdesk
ഹരിപ്പാട്
April 9, 2023 8:13 pm

ഭർതൃവീട്ടിൽ നിന്നും യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ വാഹനത്തിൽ എത്തിയ സംഘം ഭർത്താവിനെയും മാതാപിതാക്കളെയും മർദ്ദിച്ച ശേഷം കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ മാസം 28 ന് കർണാടകയിൽ നിന്ന് കാർത്തികപ്പള്ളി മഹാദേവികാട് അഖിൽ ഭവനത്തിൽ അഖിലിനോടൊപ്പം എത്തിയതായിരുന്നു യുവതി. 

തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 29 ന് ഇവർ വിവാഹിതരായി. വിവാഹത്തിൽ പങ്കുകൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. ഇതിനിടയിൽ, വീട്ടിലേക്ക് വരാൻ ബന്ധുക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല.
ഇതിന് ശേഷമാണ് കർണാടകയിൽ നിന്ന് ബന്ധുക്കൾ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു. 

Eng­lish Sum­ma­ry: Com­plaint that the young woman was abduct­ed from her hus­band’s house by her relatives

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.