16 December 2025, Tuesday

Related news

November 23, 2025
November 22, 2025
November 18, 2025
November 6, 2025
August 30, 2025
July 21, 2025
July 21, 2025
April 4, 2025
February 13, 2025
January 30, 2025

അജിത് പവാറിനെ അയോഗ്യനാക്കണമെന്നാവശ്യവുമായി സ്പീക്കര്‍ക്ക് പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 10:39 am

എന്‍സിപി പിളര്‍ത്തി മഹാരാഷ്ട ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. എന്‍സിപി നിയമ സഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പുന്‍പാകെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാറിനൊപ്പമാണെന്ന് കാട്ടി തെര‍ഞ്ഞെടുപ്പ് കമ്മീഷനെ പാര്‍ട്ടി സമീപിച്ചു.

ഏകനാഥ് ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും മറ്റ് എട്ട് മന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി അയോഗ്യത പരാതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര എന്‍സിപി ഘടകം പ്രസിഡന്‍റ് ജയന്ത് പാട്ടീല്‍ പറഞ്ഞു.

ഒന്‍പത് എംഎല്‍എമാര്‍ ചേര്‍ന്നാല്‍ പാര്‍ട്ടി ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍സിപി പ്രസിഡന്‍റ് പവാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒന്‍പത് എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നതെന്നാണ് എന്‍സിപി വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയമസഭാ സ്പീക്കര്‍ പരാതിയില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

Eng­lish Summary:
Com­plaint to Speak­er demand­ing dis­qual­i­fi­ca­tion of Ajit Pawar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.