ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് എറണാകുളം എംജി റോഡിന് സമീപത്തുള്ള ഇഡി ഓഫീസിൽ പരിശോധന നടത്തി.
വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണറുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസാണ് ഇഡി ഓഫീസിലെത്തി പരിശോധന നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് അരവിന്ദാക്ഷന്റെ പരാതി.
ചോദ്യം ചെയ്യലിന് പിന്നാലെ അരവിന്ദാക്ഷൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി രേഖകൾ അടക്കം ഉൾപ്പെടുത്തിയാണ് പൊലീസിൽ പരാതി നൽകിയത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചതായി നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നൽകാൻ മർദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതിയിലുള്ളത്. സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുവാനും പൊലീസ് തീരുമാനിച്ചതായിട്ടാണ് വിവരം. നേരത്തെ സ്വർണക്കടത്ത് കേസിലും സമാനമായ രീതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
English summary; Complaint to the police that he was assaulted in the ED office
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.