12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025

സമഗ്രശിക്ഷാ കേരള പ്രവർത്തനങ്ങൾ സമയബന്ധിതമാക്കും

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 11:04 pm

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളയുടെ 2023–24 അക്കാദമിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനായി പ്രത്യേക പരിപാടികളും സമയക്രമ കലണ്ടറും തയ്യാറായതായി സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന് വന്ന സംസ്ഥാനതല ത്രിദിന ശില്പശാലയിലാണ് സമഗ്ര ശിക്ഷ കേരളം, സ്റ്റാർസ് പദ്ധതികളുടെ ഘടന, നിർവഹണം എന്നിവ സംബന്ധിച്ച രൂപരേഖ കലണ്ടർ തയ്യാറായത്. 

അധ്യയന വർഷത്തെ ഓരോ മാസവും പൂർത്തീകരിക്കേണ്ട അക്കാദമിക‑അക്കാദമികേതര പരിപാടികളുടെ ലക്ഷ്യങ്ങളും കുട്ടികളിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളും തുടർ പ്രവർത്തനങ്ങളും ശില്പശാല ചർച്ച ചെയ്തു. എസ്എസ്‍കെ അഡി. ഡയറക്ടർ ഷിബു ആർ എസ് ശില്പശാല ഉദ്ഘാടനം ചെയ്തു. അഡി. ഡയറക്ടർ ശ്രീകല കെ എസ്, സ്റ്റാർസ് കൺസൾട്ടന്റ് സി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Com­pre­hen­sive Edu­ca­tion Ker­ala activ­i­ties will be time bound

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.