14 March 2025, Friday
KSFE Galaxy Chits Banner 2

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസരംഗത്ത് കൂടുതൽ കരുത്തേകും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Janayugom Webdesk
കണ്ണൂർ
March 14, 2025 10:48 am

സംസ്ഥാനത്ത് വിദ്യാഭ്യാസരംഗം പുതിയ വിജ്ഞാന സാധ്യതകൾക്കനുസരിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അതിന് കൂടുതൽ കരുത്തേകുമെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ തല സമിതി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾ ഗൗരവപൂർവം ഏറ്റെടുക്കണം. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്ന പദ്ധതി കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്റൂം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കുകയും സമഗ്രമായി നടപ്പാക്കുകയും ചെയ്യുക, അധ്യാപക പരിശീലനം നവീകരിക്കുക, വിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ നവീകരിക്കുക, ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങൾ, വകുപ്പുകൾ, സമിതികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയവയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാതിഥിയായി. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി. വി പ്രേമരാജൻ സംസ്ഥാനതല പ്രവർത്തനാവതരണം നടത്തി. സമഗ്ര ശിക്ഷാ കണ്ണൂർ ഡി. പി. സി ഇ. സി വിനോദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ. സി സുധീർ എന്നിവർ ജില്ലാതല പ്രവർത്തങ്ങളും ജില്ലാതല തുടർപ്രവർത്തനങ്ങളും വിവരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഡിഡിഇ ഇൻ ചാർജ് എ. എസ് ബിജേഷ്, കണ്ണൂർ ആർ. ഡി. ഡി ആർ. രാജേഷ് കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യാഗസ്ഥർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണത്തിലും സെമിനാറിലും പങ്കെടുത്തു.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.