
നിര്‍ബന്ധിത സെെനിക സേവനത്തിനെതിരെ ജര്‍മ്മനിയിലെ 90 നഗരങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. പ്രാദേശിക വിദ്യാര്‍ത്ഥി കൗണ്‍സിലുകള്‍ ഉള്‍പ്പെടെയുള്ള സഖ്യമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഏകദേശം 55,000 ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്ലാസുകള്‍ ഒഴിവാക്കി പ്രതിഷേധിച്ചു. നിര്‍ബന്ധിത സെെനിക സേവനത്തിനെതിരെ ആഴ്ചകളായി പ്രതിഷേധം നടന്നുവരികയാണ്. സമരസമിതികൾ രൂപീകരിച്ചും പോസ്റ്ററുകളും പ്രസംഗങ്ങളും തയ്യാറാക്കിയും വിദ്യാര്‍ത്ഥികള്‍ ഭരണകൂട നയങ്ങളെ എതിര്‍ത്തു. ഫെഡറൽ മന്ത്രിസഭ സൈനിക സേവന ആധുനികവൽക്കരണ നിയമം എന്നറിയപ്പെടുന്ന നിയമം കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഇതിനെതിരെയും കടുത്ത പ്രതിഷേധമുയര്‍ന്നു.
നാറ്റോ ആവശ്യകതകൾ നിറവേറ്റുന്നതിന് സെെനിക ശേഷി 4,60,000 ആയി വികസിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ സായുധ സേനയിലേക്ക് സ്വമേധയാ ചേരുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 1,80,000 പേര്‍ മാത്രമേ സജീവ സേവനത്തിലുള്ളു. പ്രതിഫല വാഗ്‍ദാനം ചെയ്തും അതിനു വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തിയും സെെന്യത്തില്‍ ചേര്‍ക്കുക എന്ന സമീപനമാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. പ്രതിരോധ ആവശ്യങ്ങൾക്കോ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനോ വേണ്ടിയല്ല നിര്‍ബന്ധിത സെെനിക സേവനമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.