
തിരുവമ്പാടിയിൽ അസം സ്വദേശിനിയെ ഫാം ഉടമ നിർബന്ധിത നിക്കാഹ് കഴിച്ചെന്ന ആരോപണം താമരശേരി ഡിവൈഎസ്‌പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. ഫാം ഉടമയായ അബ്ബാസിനെതിരെയാണ് ആരോപണം. നിക്കാഹ് കഴിഞ്ഞെന്ന് പറഞ്ഞ് ഫാം ഉടമ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയുടെ സഹോദരിമാരെയും ഭാര്യമാരാക്കുമെന്ന് ഫാം ഉടമ പറഞ്ഞതായി ആരോപണമുണ്ട്. രണ്ടുമാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയുടെ കുടുംബം അസമിൽ നിന്നും കോഴിക്കോട് ഇരിങ്ങാപ്പുഴയിലുള്ള കോഴിഫാമിൽ ജോലിക്കെത്തിയത്. ഫാം അടച്ചുപൂട്ടിയ സമയത്ത് കൂലി ചോദിപ്പോൾ പെൺകുട്ടിയെ നിക്കാഹ് നടത്തി നൽകണമെന്ന് ഫാം ഉടമയും മാനേജരും ആവശ്യപ്പെട്ടുവെന്നാണ് പരാതി.
ജോലി ചെയ്തിരുന്ന കാലത്ത് പെൺകുട്ടിയോട് ലൈംഗികചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. മേയ് 27ന് മഞ്ചാടിയിലുള്ള മറ്റൊരു ഫാമിലേക്ക് കുടുംബത്തെ ഫാം ഉടമ കൊണ്ടുപോയതായി പെൺകുട്ടി പറഞ്ഞു. പിറ്റേന്ന് നിക്കാഹ് നടത്തി. ശേഷം മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു. വാർത്തയുടെ അടിസ്ഥാനത്തിനാണ് കമ്മിഷൻ കേസെടുത്തത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.