
മെസിയും അർജന്റീന ടീമും കേരളത്തിലെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം. അർജന്റീന ടീമിന്റെ കേരളത്തിലെ മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയതായാണ് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിൻഡോയിൽ (നവംബർ 10–18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമർശിക്കുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) റിപ്പോർട്ടിലാണ് ലാ നാസിയോണിന്റെ പരാമർശം.
നവംബർ 17ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോൺസർ പ്രഖ്യാപിച്ചത്. ലുവാണ്ടയിൽ അംഗോളയ്ക്കെതിരായ അർജന്റീനയുടെ മത്സരത്തിന്റെ കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടുണ്ട്. ഇന്ത്യൻ പര്യടനം നടക്കാൻ സാധ്യതയില്ലെന്നാണ് അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൾ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ എഡുൾ.
നവംബറിൽ മത്സരം നടത്താൻ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയിലേക്ക് മത്സരം നടക്കുന്ന സ്റ്റേഡിയം, ഹോട്ടലുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കാൻ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാൽ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.