14 March 2026, Saturday

Related news

March 14, 2026
March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 11, 2026
March 10, 2026

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇളവ്; സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുന്നു

Janayugom Webdesk
ന്യൂഡൽഹി
March 14, 2026 9:16 am

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഇളവ് ലഭിച്ചതോടെ രാജ്യത്തെ പാചകവാതക വിതരണം സാധാരണ നിലയിലാകുന്നു. ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളുടെ സുരക്ഷാ അകമ്പടിയോടെ ‘ശിവാലിക്’,‘നന്ദാദേവി’ എന്നീ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു. ഇതിൽ ശിവാലിക്കിൽ മാത്രം 40,000 ടൺ എൽപിജിയാണുള്ളത്. ഇത് എത്തുന്നതോടെ സംസ്ഥാനത്ത് തുടരുന്ന പാചകവാതക ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രസർക്കാർ ഇറാൻ അധികൃതരുമായി നടത്തിയ നിരന്തര ആശയവിനിമയമാണ് ഉപരോധത്തിനിടയിലും ഇന്ത്യൻ കപ്പലുകൾക്ക് വഴി തുറന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾക്ക് പ്രത്യേക ഇളവ് നൽകുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പലുകളുടെ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകൾ നിശ്ചിത ദൂരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.