കോൺക്രീറ്റ് മിക്സർ വാഹനം റെയിൽവേ ട്രാക്കിൽ കടന്നു വന്നതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത് തലനാരിഴക്ക് . തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ആണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് 12.30ന് വൻ ദുരന്തത്തിൽ നിന്നും ഒഴിവായത് .നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്സർ വാഹനം ട്രെയിൻ കടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ കയറിയതാണ് അപകടക്കെണിയായത്.
ഉടൻ ലോക്കോ പൈലറ്റ് സഡൻ ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തിയതോടെയാണ് അപകടം ഒഴിവായത്. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമാണം നടന്നു വരികയാണ്. ഇതിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്സിങ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഇതു കണ്ട ഉടൻ ലോക്കോ പൈലറ്റിന്റെ ഇടപെടലുണ്ടായത് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. സഡൻ ബ്രേക്കിട്ടതോടെ ട്രെയിൻ വേഗത കുറയുകയും വാഹനം ഉടൻ മാറ്റുകയും ചെയ്തു.റെയിൽവേ പൊലീസ് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.