22 January 2026, Thursday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
December 3, 2025
November 30, 2025
November 27, 2025
November 24, 2025

എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകളും സൈക്കിൾ ചെയിനും കത്തിയും കണ്ടെത്തി

Janayugom Webdesk
ന്യൂഡൽഹി
April 9, 2025 4:56 pm

എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകളും സൈക്കിൾ ചെയിനും കത്തിയും ചീട്ടും കണ്ടെത്തി. നാസിക്കിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഇവയെല്ലാം കണ്ടെത്തിയത്. അ​പ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്.

സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ഗോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പരിശോധന നടന്നത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടികളുടെ ബാഗിൽ നിന്നും കത്തിയും സൈക്കിൾ ചെയിനും ഗർഭനിരോധന ഉറകൾ പോലുള്ളവയും കണ്ടെത്തുകയായിരുന്നു.

കുട്ടികളിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഒരു കുട്ടിയുടെ ബാഗിൽ നിന്ന് മാത്രമല്ല ഇത്തരം വസ്തുക്കൾ ലഭിച്ചതെന്ന് സ്കൂൾ വൈസ് പ്രിൻസിപ്പിൽ പറഞ്ഞു. പല കുട്ടികളുടേയും ബാഗുകളിൽ ഇത്തരം വസ്തുക്കളുണ്ടായിരുന്നു. അതേസമയം, കുട്ടികളുടെ ബാഗ് പരിശോധിക്കാനുള്ള സ്കൂൾ അധികൃതരു​ടെ നടപടിയെ കുട്ടികളുടെ രക്ഷിതാക്കൾ സ്വാഗതം ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.