15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025

സൗജന്യ ദന്ത പരിശോധനാ- ബോധവത്കരണ ക്യാമ്പ് നടത്തി

Janayugom Webdesk
ഷാർജ
November 17, 2024 11:10 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹെൽത്ത് കമ്മിറ്റിയും അജ്മാൻ യൂനിവേഴ്‌സിറ്റിയും സംയുക്തമായി സൗജന്യ ദന്ത പരിശോധനാ-ബോധവത്കരണ ക്യാമ്പ് നടത്തി. കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പ് അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി സംസാരിച്ചു.
ഹെൽത്ത് കമ്മിറ്റി കോഡിനേറ്റർ മുഹമ്മദ് അബൂബക്കർ സ്വാഗതവും കൺവീനർ പോൾ തോമസ് നന്ദിയും പറഞ്ഞു. അജ്മാൻ യൂനിവേഴ്‌സിറ്റിയിലെ ഡോ.വിജയ്, ഡോ.ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ദന്ത ഡോക്ടർമാർ നടത്തിയ പരിശോധനയിലും ബോധവത്കരണത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ലേറെ പേർ പങ്കെടുത്തു.

ഫോട്ടോ;
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെൽത്ത് കമ്മിറ്റിയും അജ്മാൻ യൂനിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൌജന്യ ദന്ത പരിശോധനാ-ബോധവത്കരണ ക്യാമ്പ് അസോയിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.