
കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ചാണ് ഗുരുവായൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍-ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസിലാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുക്കുകയും ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ പൊലീസിന്റെ ഔദ്യോഗിക നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പട്ടാമ്പിയില്‍വെച്ചാണ് കണ്ടക്ടറെ പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.