
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കുക്കി നേതാവിന്റെ വീട് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ (കെഎന്‍ഒ) നേതാവ് കാല്‍വിന്‍ ഐഖെന്‍തങ്ങിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കുക്കി സോ കൗണ്‍സില്‍ (കെസെഡ്സി) വക്താവ് ജിന്‍സ വുഅല്‍സോങ്ങിന്റെ വീട് ആക്രമിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇത് ഒഴിവാക്കാന്‍ സാധിച്ചത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഏറെനാളായി സമാധാനാന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം നടത്തിയ സന്ദര്‍ശനത്തെത്തുടര്‍ന്ന് വീണ്ടും അക്രമങ്ങളുണ്ടാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.