യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ ആക്രമികൾ കത്തിക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറിപ്പോയി. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്ക് തീയിട്ടു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ച രണ്ടിന് ആലപ്പുഴ നഗരസഭ മംഗലംവാർഡിലായിരുന്നു സംഭവം. മംഗലംവാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്) ഡീസൽ ഓട്ടോയാണ് പൂർണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും തീകെടുത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. ഓട്ടോഡ്രൈവർ സുനിയപ്പൻ എന്നുവിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടുയുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു.
വഴക്ക് സംഘർഷത്തിയതോടെ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ് രണ്ടംഗസംഘം മടങ്ങിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് വെല്ലുവിളിയെന്നും പറയപ്പെടുന്നു. രാത്രിയിൽ വാഹനം പാർക്ക് ചെയ്യുന്ന വഴിയിൽ എത്തിയ സംഘം യേശുദാസിന്റേതാണെന്ന് കരുതി വിനോദിന്റെ ഓട്ടോക്ക് തീവെക്കുയായിരുന്നു. പതിവായി റോഡിന്റെ ഓരംചേർന്നാണ് രണ്ടുപേരും ഓട്ടോപാർക്ക് ചെയ്യുന്നത്. ഓട്ടംകഴിഞ്ഞ് ആദ്യമെത്തിയ സുനിയപ്പൻ ചെറിയ മഴയായതിനാൽ വിനോദ് സ്ഥിരമായി ഇടുന്ന സ്ഥലത്താണ് ഇട്ടത്. ഇത് സുനിയപ്പൻറെ ഓട്ടോയാണെന്ന് കരുതിയാണ് ആക്രമികൾ വിനോദിന്റെ ഓട്ടോകത്തിച്ചത്.
English Summary: Conflict between youths; The autorickshaw that was targeted for burning changed and set another autorickshaw on fire
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.