യുപിയിലെ മോസ്‌ക്കില്‍ സര്‍വേയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ 3 മരമം. 30 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സര്‍വേയ്‌ക്കെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതോടെ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ഇടപെടുകയുമായിരുന്നു.
ഷാഹി ജുമാ മസ്ജിദിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. മുസ്ലീം പള്ളി ഇരിക്കുന്ന സ്ഥലം ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഇത് പൊളിച്ചാണ് പള്ളി പണിതതെന്നുമുള്ള ആരോപണത്തെത്തുടര്‍ന്ന് ഇവിടെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും പ്രതിഷേധം അഴിച്ചുവിടുകയുമായിരുന്നു. ഇത് പിന്നീട് പൊലീസും ജനക്കൂട്ടവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് കാരണമായി. പ്രദേശ വാസികളായ നയീം,ബിലാല്‍,നിമന്‍ എന്നിവരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 30 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.