15 February 2026, Sunday

Related news

February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു: വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബിഷ്ണുപൂര്‍
January 19, 2024 3:49 pm

മണിപ്പൂരില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നാല് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബിഷ്ണുപൂര്‍, കാങ്പോക്പി ജില്ലകളിലാണ് വെടിവെപ്പുണ്ടായതെന്നും കൊല്ലപ്പെട്ടവര്‍ മെയ്‌തേയി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആയുധധാരികള്‍ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കര്‍ഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നുവെന്നും സ്രോതസുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ സ്ഥലത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. 

Eng­lish Sum­ma­ry: Con­flict esca­lates in Manipur: Five killed in firing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.