യുഡിഎഫ് ഭരണകാലത്ത് നിയമസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റേതാണ് ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം, ഓരോ മൂന്ന് ആഴ്ചയിലും പുരോഗതി അറിയിക്കണം എന്നീ ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകൾ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ നിർദേശമുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് 27ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ബജറ്റ് അവതരണത്തിനിടെ നടന്ന സംഘര്‍ഷത്തിനിടയില്‍ തങ്ങളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടന്നില്ലെന്ന് ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയില്‍ സാക്ഷിമൊഴികള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചത്.
English Summary:Conflict in Assembly: Allowed for further investigation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.