14 December 2025, Sunday

ഫെഫ്ക്കയിൽ പൊട്ടിത്തെറി ; സംവിധായകൻ ആഷിഖ് അബു രാജിവെച്ചു

അംഗങ്ങളിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന സംഘടനയെന്നും ആക്ഷേപം 
Janayugom Webdesk
തിരുവനന്തപുരം
August 30, 2024 1:38 pm

മലയാള സിനിമയിലെ സാ​​ങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി. ഫെഫ്ക സ്ഥാപകാംഗം ആയിരുന്നു ആഷിഖ് അബു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക മൗനം പാലിച്ചതിനെയും ആഷിഖ് അബു വിമർശിച്ചിരുന്നു. ഫെഫ്ക എന്നാൽ ഉണ്ണീകൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും പറയുകയുണ്ടായി. നയരൂപീകരണ സമിതിയിൽനിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഒരു സിനിമയുടെ നിർമാതാവിൽ നിന്നു ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടതു തികച്ചും അന്യായമായാണെന്ന് ആഷിഖ് അബു പറഞ്ഞു .

ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണു ലഭിച്ചത്. പരാതിയിൽ ഇടപെട്ട ഫെഫ്ക്ക തുകയുടെ 20 ശതമാനം കമ്മിഷനായി വേണം എന്നാവശ്യപ്പെട്ടു. വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു .

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.