5 January 2026, Monday

Related news

December 31, 2025
December 26, 2025
December 25, 2025
December 10, 2025
December 1, 2025
November 8, 2025
November 7, 2025
October 23, 2025
October 20, 2025
October 13, 2025

ഗാസയിലെ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവി വെടിയേറ്റ് മരിച്ചു

Janayugom Webdesk
ഗാസ സിറ്റി
October 13, 2025 10:10 am

ഗാസ സിറ്റിയിലെ ആഭ്യന്തര സംഘർഷങ്ങൾക്കിടെ പലസ്തീനിയൻ മാധ്യമപ്രവർത്തകനായ സാലിഹ് അൽ ജഫറാവി കൊല്ലപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകമാണ് ഈ ദുരന്തം. സാബ്‌റയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയുധധാരികളായ ആളുകൾ സാലിഹിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ സാലിഹിനെ കാണാനില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരും ദോഘ്മുഷ് സംഘത്തിലെ ആളുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഗാസ സിറ്റിയിലെ ഈ ഏറ്റുമുട്ടലുകളിൽ ഇസ്രയേൽ അധിനിവേശവുമായി ബന്ധമുള്ള സായുധ സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.