വോട്ടിംഗ് ദിനത്തിലും മണിപ്പൂരിലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചിട്ടുണ്ട്. കിഴക്കൻ ഇംഫാലിൽ രണ്ട് ബൂത്തുകളിലും വെസ്റ്റ് ഇംഫാലിൽ മൂന്ന് ബൂത്തുകളിലുമാണ് പോളിങ് നിർത്തിവെച്ചത്. മണിപ്പൂർ, ത്രിപുര, മേഘാലയ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പോളിംഗ് 60 ശതമാനത്തിന് മുകളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക്സഭാ ഒന്നാം ഘട്ട വോട്ടെടുപ്പിൽ മൂന്ന് മണിവരെ 53.10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
English Summary: Conflict in Khongman; Polling was stopped in 5 booths in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.