17 February 2026, Tuesday

Related news

February 17, 2026
February 9, 2026
December 15, 2025
June 28, 2025
June 8, 2025
May 3, 2025
April 5, 2025
March 30, 2025
March 21, 2025
March 9, 2025

മണിപ്പൂരിലെ സംഘർഷം: ഉഖ്‌റുലിൽ നിന്ന് 51 കുക്കി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി
Janayugom Webdesk
ഇംഫാൽ
February 17, 2026 6:17 pm

മണിപ്പൂരിലെ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, നാഗാ ഭൂരിപക്ഷ മേഖലയായ ഉഖ്‌റൂളിൽ നിന്ന് 51 കുക്കി വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഉഖ്‌റൂളിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ കാംഗ്‌പോക്പിയിലെ ജെഎൻവിയിലേക്കാണ് മാറ്റിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പൊ ലീസ് ഈ ദൗത്യം ഏറ്റെടുത്തത്.

ഒഴിപ്പിക്കപ്പെട്ടവരിൽ 31 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ 18 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളും കാംഗ്‌പോക്പിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 7ന് തങ്ഖുൽ നാഗാ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ലിതാൻ സരൈഖോങ് ഗ്രാമത്തിൽ ഇതിനോടകം മുപ്പതോളം വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു.

വിദ്യാർത്ഥികളെ മാറ്റുന്നതിനിടയിൽ ചിലയിടങ്ങളിൽ തദ്ദേശവാസികൾ അവരെ തെറ്റിദ്ധരിച്ചെങ്കിലും പ്രാദേശിക സംഘടനകളുടെ ഇടപെടൽ സംഘർഷം ഒഴിവാക്കാൻ സഹായിച്ചു. ഇംഫാൽ‑ഉഖ്‌റൂൾ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമായി വരികയാണ്. ഉഖ്‌റൂൾ, കാംജോങ്, കാംഗ്‌പോക്പി ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനവും നിരോധനാജ്ഞയും സർക്കാർ പിൻവലിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.