പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം. ബജറ്റ് അവതരിപ്പിക്കുന്ന കോപ്പി മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം. ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. ചെയറിന് മുമ്പിൽ വട്ടംകൂടി ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു.
ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. വികസന വിരോധമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഭരണ സമിതി ആരോപിച്ചു. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.