13 March 2026, Friday

Related news

March 13, 2026
March 13, 2026
March 11, 2026
March 10, 2026
March 9, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026

പശ്ചിമേഷ്യയിൽ സംഘർഷം; എൽപിജി ഗോഡൗണുകൾക്ക് 24 മണിക്കൂർ സുരക്ഷ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി
Janayugom Webdesk
ന്യൂഡൽഹി
March 13, 2026 7:31 pm

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എൽപിജി വിതരണ ശൃംഖലയുടെ സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് ഈ നീക്കം. അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിതരണ ഉദ്യോഗസ്ഥർ എന്നിവയ്ക്കടക്കം സുരക്ഷ നൽകണം. നിലവിൽ രാജ്യതലസ്ഥാനത്തെ എൽപിജി വെയർഹൗസിന് 24മണിക്കൂർ സുരക്ഷ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. അതിനാൽ സ്ഥിരമായുള്ള അവധികളെല്ലാം റദ്ദാക്കിയെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.ലീവുകൾ റദ്ദാക്കിയതിന് പുറമേ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് എൽപിജി സിലിണ്ടറുകൾ സൂക്ഷിക്കുന്ന വെയർഹൗസുകളും ഗോഡൗണുകളും തിരിച്ചറിഞ്ഞ് 24മണിക്കൂർ സുരക്ഷ ഉറപ്പാക്കണമെന്ന കർശനമായ നിർദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കാനായി പ്രത്യേക യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar