ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മുസ്ലീം കുടുംബം വീട് വാങ്ങിയതിനെചൊല്ലി സംഘര്‍ഷം. മുസ്ലീം കുടിയേറ്റം വര്‍ധിക്കുന്നതായും സ്ഥലത്ത് പള്ളികള്‍ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് ഹിന്ദു സംഘടനകള്‍ കലാപം സൃഷ്ടിക്കുകയായിരുന്നു. മുസ്ലീം സമുദായത്തില്‍പ്പെട്ട അഭിഭാഷകനാണ് ഹിന്ദുക്കള്‍ താമസിക്കുന്ന ഭാരതീയ കോളനിയിൽ വീട് വാങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അഭിഭാഷകന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. മുസ്ലീം സമുദായത്തിൽ നിന്നുള്ള ആരെയും ഇവിടെ വെച്ചുപൊറുപ്പിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അതിക്രമം.
അഭിഭാഷകൻ വീട്ടില്‍ പുറത്തുനിന്നുള്ളവരെ എത്തിച്ച് നമാസ് നടത്തുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഹിന്ദുക്കൾ കൂടുതലുള്ള പ്രദേശത്ത് മുസ്ലീം കുടുംബങ്ങളെ താമസിക്കാൻ അനുവദിക്കില്ലെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഭീഷണിയെത്തുടര്‍ന്ന് അഭിഭാഷകൻ വിട് വിറ്റ് മാറി പോകുകയാണെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.