19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

ഗുലാംനബി ആസാദിനും, ജ്യോതിരാദിത്യ സിന്ധ്യക്കുമെതിരേ കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2023 1:45 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുന്ന മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, രാജസ്ഥാന്‍ മുഖ്യമന്ത്രുയുമായ അശോക് ഗലോട്ട്. ഗൂലാം നബി ആസാദ് ഇറക്കിയ ആസാദ് എന്ന പുസ്കതത്തില്‍ കോണ്‍ഗ്രസിനും,നേതാക്കള്‍ക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധിയെ പലവേദികളിലും ആക്ഷേപിച്ചിരുന്നു.കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള കഴിവില്ലെന്നും പലപ്പോഴും സംസ്ഥാന നേതാക്കളുടെ കഴിവ് കൊണ്ടാണ് അവര്‍ രക്ഷപ്പെട്ട് പോകുന്നതെന്നും ആസാദ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നും ആസാദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തിരുത്തല്‍വാദ സംഘമായ ജി 23യുടെ ഭാഗമായിരുന്ന ആസാദ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി നല്‍കിയ നിര്‍ദേശങ്ങളൊന്നും തന്നെ നേതൃത്വം മുഖവിലക്കെടുക്കുന്നില്ല എന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിക്ക് ഒപ്പം ചേര്‍ന്ന നേതാക്കളെ രാഹുലിനെതിരെ സംസാരിക്കാനായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുയാണെന്നും അവരെല്ലാം ഇപ്പോള്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.ഒരു ആശയവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിന്ധ്യ ആരോപിച്ചിരുന്നു.

Eng­lish Summary:
Con­gress against Ghu­lam Nabi Azad and Jyoti­ra­ditya Scindia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.