
ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോണ്‍ഗ്രസ്.പാര്‍ട്ടി ആസ്ഥാനത്ത് പ്ലാക്കാഡുകളുമായി പ്രവര്‍ത്തകര്‍.തെരഞ്ഞെടുപ്പില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലാക്കാഡുകള്‍.ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ബിഹാറില്‍സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വോട്ടെണ്ണലിൽ എൻഡിഎ സഖ്യം മുന്നേറ്റം നടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ വോട്ടുകൊള്ള ആരോപണം. കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.