10 December 2025, Wednesday

Related news

December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒന്നിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 16, 2024 3:15 pm

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, എഎപിയും ഒന്നിക്കുന്നു. ലോക് സഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ സഖ്യത്തിന് പ്രാധാന്യമേറുന്നു.ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും ഒരുമിച്ചുനില്‍ക്കാനാണ് തീരുമാനം .രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഡൽഹി ബില്ലിലും ഇരുവരും പാർലമെന്റിൽ സംയുക്തമായി വോട്ട് ചെയ്‌തിരുന്നുവെങ്കിലും സഖ്യമായിമുന്നോട്ട് വന്നിട്ടില്ല.

തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പാർട്ടികൾ തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് പവൻ ബൻസാൽ പറഞ്ഞു. അതേസമയം സീനിയർ ഡെപ്യൂട്ടി മേയർ, മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥികളെ നിർത്തും. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് ഗുർപ്രീത് ഗാബിയെയും നിർമല ദേവിയെയും സ്ഥാനാര്‍ത്ഥികളാക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയായി എഎപി കുൽദീപ് സിങ്ങിനെ മത്സരിപ്പിക്കും.ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ 35 വോട്ടുകൾ ലഭിക്കും. 

13 കൗൺസിലർമാരും ഒരു എംപി കിരൺ ഖേറും 14 വോട്ടോടെ ബിജെപിക്കാണ് ഭൂരിപക്ഷം. ബിജെപിയുടെ കൗൺസിലർമാരിൽ ഒരാളായ ഹലോമജ്‌രയിൽ നിന്നുള്ള ഗുർചരൺജിത് കാല എഎപിയിലേക്ക് മാറിയതോടെ രണ്ടാമന്റെ എണ്ണം 13ൽ നിന്ന് 14 ആയി ഉയർന്നത്. അത് കണക്കിലെടുക്കുമ്പോൾ ബിജെപിക്കും എഎപിക്കും 14 വോട്ടുകൾ വീതമുണ്ട്. കോൺഗ്രസിന് ഏഴ് വോട്ടുകളാണുള്ളത്.കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് ചെയ്തില്ല. എഎപിയുമായി സഖ്യത്തിലേർപ്പെടാതെ വിട്ടു നില്‍ക്കുകയായിരുന്നു.

എഎപി പഞ്ചാബ് എംപിമാരായ രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ഇരു പാര്‍ട്ടികളും തമ്മിലുള്ള സമവായം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.ആദ്യം കോൺഗ്രസ് സഖ്യത്തിന് തയ്യാറായില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് ജസ്ബീർ സിംഗ് ബണ്ടി പത്രിക സമർപ്പിച്ചു. പിന്നീട് ചര്‍ച്ചക്കൊടുവില്‍ പത്രിക പിൻവലിക്കുമെന്ന് ധാരണയായത്. മേയർ സ്ഥാനം റൊട്ടേഷൻ ആയിരിക്കണമെന്ന് കോൺഗ്രസ് വാദിച്ചു. — ഇരു പാർട്ടികൾക്കും ആറ് മാസം വീതം. എന്നാല്‍ പിന്നീട് സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ എന്നീ സ്ഥാനങ്ങളിൽ തീർപ്പാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എംപി രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തിഇരുവരും നടത്തിയ കൂടിക്കാഴ്ച സീറ്റ് വിഭജനത്തെക്കുറിച്ചാണോ എന്ന ചോദ്യത്തിന്, ചർച്ചയുടെ ഭാഗമായി നിന്ന ഭരദ്വാജ് പറഞ്ഞത് അവർ ആ യോഗത്തിൽ സീറ്റ് പങ്കിടൽ ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല എന്നും സഖ്യകക്ഷികൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു അത് എന്നുമാണ് അഭിപ്രായപ്പെട്ടത്. നേരത്തെ പല അവസരങ്ങളിലും അവർ കണ്ടുമുട്ടിയിട്ടുണ്ട്. ഖാർഗെ ജിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സീറ്റ് വിഭജനം അവിടെ ചർച്ച ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എല്ലാ ചർച്ചകളും പോസിറ്റീവ് അന്തരീക്ഷത്തിലാണ് നടന്നത്. അദ്ദേഹം കൂട്ടിചേര്‍ത്തു.

Eng­lish Summary:
Con­gress and AAP join forces in Chandi­garh may­oral elections

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.