23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ വമ്പന്‍ പ്രചരണവുമായി കോണ്‍ഗ്രസും, ബിജെപിയും

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2023 12:32 pm

രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അധികാരത്തിലേറാന്‍ ബിജെപിയും വമ്പന്‍ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കാനാണ് ബിജെപി പ്രചരണത്തിലുടനീളം ശ്രമിച്ചത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി അശോക് ഗലോത്തിന്‍റെയും,
സംഘത്തിന്റെയും പ്രചരണം. 

200 അംഗ നിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 3നാണ്. രാജസ്ഥാനില്‍ ഇതുവരെയും ഭരണതുടര്‍ച്ച ഉണ്ടായി ചരിത്രമില്ലാത്തതിനാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.52.5 മില്യണ്‍ വോട്ടര്‍മാരില്‍ 27.3 മില്യണ്‍ പുരുഷന്മാരും 25.2 മില്യണ്‍ സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 51,033 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരും 11,894 പേര്‍ ദിവ്യാംഗരുമാണ്.പ്രചാരണത്തില്‍ ഉടനീളം ഭരണപക്ഷമായ കോണ്‍ഗ്രസ് അശോക് ഗലോത്തിന്‍റെയും,ക്ഷേമ പദ്ധതികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ഓരോ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് വാര്‍ഷിക ഓണറേറിയമായി 10000 രൂപ, സബ്‌സിഡി ഗ്യാസ് സിലിണ്ടര്‍ 500 രൂപയ്ക്ക് എന്നിവയെല്ലാം കോണ്‍ഗ്രസ് ചര്‍ച്ചയാക്കിയിട്ടുണ്ട്. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

Eng­lish Summary:
Con­gress and BJP are cam­paign­ing to retain pow­er in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.