21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

കോൺഗ്രസിനും ബിജെപിക്കും ഒരേസ്വരം: മുഖ്യമന്ത്രി

Janayugom Webdesk
കല്പറ്റ
November 6, 2024 11:08 pm

കോൺഗ്രസിനും ബിജെപിക്കും മിക്കപ്പോഴും ഒരേസ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരായ കേന്ദ്രനിലപാടിൽ കോൺഗ്രസിന് പ്രതികരണമില്ല. എന്തുകൊണ്ടാണ് ഇങ്ങനൊരു സമീപനം അവര്‍ സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി കേരളത്തെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. നിർവാഹമില്ലാതെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. മന്ത്രിസഭയും എംപിമാരും നിയമസഭാംഗങ്ങളും എൽഡിഎഫ് നേതാക്കളും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പല സംസ്ഥാനങ്ങളും അതിനൊപ്പം ചേരാൻ തയ്യാറായി. കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് പറയാൻ വിവിധ ദേശീയ നേതാക്കൾ എത്തി. എന്നാൽ ആ വേദിയിലേക്ക് കോൺഗ്രസ് വന്നില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ക്ഷണിച്ചു. അവരും വരാൻ തയ്യാറായില്ല. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളെ തുറന്നുകാണിക്കുന്നതിൽ എന്തുകൊണ്ടാണ് ഇവർക്ക് പങ്കുചേരാൻ കഴിയാത്തതെന്ന് ആലോചിക്കണം. പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുന്ന നിലയാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിനുനേരെ തുടരെത്തുടരെ കേന്ദ്ര അവഗണനയും മറ്റു നടപടികളുമുണ്ടായി. എന്നാൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ചെറിയവാക്കെങ്കിലും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല. എംപിമാരിൽ ഭൂരിപക്ഷവും യുഡിഎഫ് ആണ്.

രാജ്യത്ത് നടപ്പാക്കുന്ന ഉദാരവൽക്കരണ നയത്തിൽനിന്ന് വ്യത്യസ്തമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. കോൺഗ്രസ് കൊണ്ടുവന്ന ഉദാരവൽക്കരണനയം ഇപ്പോൾ ശക്തമായി നടപ്പാക്കുന്നത് ബിജെപിയാണ്. അതിനാൽ ആ നയം തെറ്റായെന്ന് കോൺഗ്രസിന് പറയാൻ കഴിയുന്നില്ല. ഫെഡറലിസത്തെ തകർക്കുന്ന നയത്തിനെതിരെ കോൺഗ്രസിന് പ്രതികരണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അധ്യക്ഷനായി. എൽഡിഎഫ് സംസ്ഥാന കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ ആർ കേളു, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സ്ഥാനാർത്ഥി സത്യൻ മൊകേരി എന്നിവര്‍ പ്രസംഗിച്ചു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.