19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 8, 2025
April 6, 2025
April 5, 2025
March 21, 2025
March 19, 2025
March 17, 2025
March 17, 2025
March 16, 2025
March 14, 2025

കോൺഗ്രസിലും ബിജെപിയിലും ഈഴവർക്ക് അവഗണന; അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിൽ എത്താനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി

Janayugom Webdesk
ആലപ്പുഴ:
February 3, 2025 4:21 pm

കോൺഗ്രസിലും ബിജെപിയും ഈഴവർക്ക് അവഗണനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്നും അദ്ദേഹം പറഞ്ഞു.എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ഈഴവർ വെറും കറിവേപ്പിലയും എന്ന് എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. സ്വന്തം സമുദായത്തിന് വേണ്ടി സംഘടനകൾ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കൾ ആണ് ഈഴവർക്കുള്ളത്. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെ ഇടാനും അവർ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം. 

കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. ഇപ്പോൾ കെ ബാബു എന്ന ഒരു ഈഴവ എംഎൽഎ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാക്കും. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. പ്രതിപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ആ ശങ്കറിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ ഈഴവർ തഴയപ്പെട്ടു. മലബാറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. എൻഡിഎയുടെ വളർച്ചയും യുഡിഎഫിന്റെ തളർച്ചയും കാണുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിൽ എത്താനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.