ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരിലും, ലഡാക്കിലും കോണ്‍ഗ്രസും,നാഷണല്‍ കോണ്‍ഫറന്‍സും സഖ്യത്തില്‍ മത്സരിക്കും.മൂന്നു സീറ്റുകളിലാണ് ഇരു പാര്‍ട്ടികളും മത്സരിക്കുക. പാര്‍ട്ടി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ഉദ്ധംപുര്‍, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ മത്സരിക്കും. അനന്ത്‌നാഗ്. ശ്രീനഗര്‍, ബരമുള്ള ലോക്‌സഭാ സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിക്കുന്നത്.
ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സഹായിക്കാനാണ് ഇന്ത്യ മുന്നണി മത്സരിക്കുന്നത്. ശരിയായ അര്‍ഥത്തില്‍ പാര്‍ലമെന്റില്‍ അവരെ പ്രതിനിധീകരിക്കുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു.
English Summary:
Congress and National Conference will contest in alliance in Jammu and Kashmir and Ladakh in the Lok Sabha elections
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.