
മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ്-ബിജെപി സഖ്യം. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിച്ച് വിജയിച്ച മിനിക്ക് കോൺഗ്രസിലെ ഏഴ് അംഗങ്ങളും ബിജെപിയിലെ നാല് അംഗങ്ങളും വോട്ട് ചെയ്തു. രണ്ട് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു.
എല്‍ഡിഎഫ്-10, യുഡിഎഫ്-8, എന്‍ഡിഎ‑4, വിമതര്‍-2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഇന്നലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വിമതന്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വോട്ട് നില 11–11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നേരത്തെ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി ജയിച്ച കോൺഗ്രസ്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഇതേ കൂട്ടുക്കച്ചവടത്തിൽ പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നേടിയിരുന്നു. വിവാദമയതോടെ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിമതയായ പ്രസിഡന്റ് ടെസി ജോസ് രാജിവച്ചിരുന്നില്ല. 24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫാണ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് വിമതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.