
മറ്റത്തൂരിലെ കോണ്‍ഗ്രസ് ‚ബിജെപി കൂട്ടുകെട്ടിനെ ന്യായീകരിക്കാന്‍ വിചിത്രവാദവുമായി രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഒ ജെ ജനീഷ്. മറ്റത്തൂരിലെ രാഷ്ട്രീയ കൂറുമാറ്റം പക്വതകുറവുമൂലമാണെന്നും, യുഡിഎഫ് അംഗങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നുമാണ് ജനീഷിന്റെ കണ്ടെത്തല്‍. തദ്ദേശ തെരെഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായി വ്യക്തമായ ധാരണയോടെയാണ് മറ്റത്തൂരിലെ കോണ്‍ഗ്രസിന്റെ കൂറുമാറ്റം നടന്നത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയുടെ പിന്തുണ തേടിയത് 8 യുഡിഎഫ് അംഗങ്ങളാണ്.
മണ്ഡല അടിസ്ഥാനത്തില്‍ ടി.എം. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോഴ വാങ്ങിയാണ് കൂറ്മാറ്റം നടത്തിയതെന്ന് ആരോപിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. എന്നാല്‍ ഈ ജനാധിപത്യവിരുദ്ധ നടപടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷിന് പക്വതക്കുറവ് മൂലം ഉണ്ടായ നടപടി മാത്രമാണ് യുഡിഫ് അംഗങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും, കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് നല്‍കിയിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരെ നില്‍ക്കുമെന്നു പറയുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിലെ ഒന്നാമനായ ആള്‍ തന്നെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടി അണികള്‍ക്കുള്ള വിശ്വാസം നഷ്ടമാകുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.