തൃശൂര്‍ പൂരം പൂര്‍ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും, ബിജെപിയുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂരം എങ്ങനെയെങ്കിലും അലങ്കേലപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യുക എന്നതായിരുന്നു ലക്ഷ്യം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആർഎസ്എസ് തൃശൂർ പുരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തടയുന്നതിനാണ് മുരളീധരനെ പോലെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. ഈ വിഷയത്തെ ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി യുഡിഎഫ് ഉയർത്തുകയാണ്.
ഇത് വഴി വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ലൈസൻസില്ലാതെ എന്തും പറയാമെന്നാണ് സുരേഷ് ഗോപിയുടെ നയമെന്നും ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സംസാരിക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽസിപിഐ(എം )ആരെയും സംരക്ഷിക്കില്ലെന്നും പൂർണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ലെന്നും പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.