7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026

തിരുവനന്തപുരത്ത് അക്രമാവസ്ഥ സൃഷ്ടിച്ച് കോണ്‍ഗ്രസും ബിജെപിയും: നവകേരള സദസ്സിന്റെ ഫ്ലസ്കുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 23, 2023 1:26 pm

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച് അക്രമാസക്തം. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകര്‍ കല്ലെറിഞ്ഞു. പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നവകേരള സദസിന്റെ ഫ്ളക്സുകൾ പ്രവർത്തകർ തകർത്തു. നേതാക്കൾ പ്രസംഗം തുടരുന്നതിനിടെ പൊലീസിന് നേരെ പ്രവർത്തകർ കല്ലും പലകയും വലിച്ചെറിയുകയായിരുന്നു. 

അക്രമം തുടങ്ങിയ സമയം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നേതാക്കളും കളം വിട്ടു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ പ്രവർത്തകർ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ അക്രമാസമരം. തലസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനിടെ സെക്രട്ടേറിയറ്റ് പരിസരത്ത് ബിജെപിയുടെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേഡിന് മുകളില്‍ കയറി നേതാക്കള്‍ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Con­gress, BJP cre­ate vio­lence in Thiru­vanan­tha­pu­ram: Work­ers destroy flasks of Nawak­er­ala audience

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.