
ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴജില്ലയിലെ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം.പഞ്ചായത്തിലെ 19ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാന്‍ സി ജയപ്രദീപിനോട് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
എന്നാല്‍ പറഞ്ഞു പറ്റിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.തനിക്ക് പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയതോടെയാണ് ആത്മഹത്യാ ശ്രമം നടന്നത്. ജയപ്രദീപ് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പ്രസാദിന്റെ വീട്ടില്‍ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.