13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; ബിജെപിക്ക് വിജയം

web desk
കൊഹിമ
February 11, 2023 3:10 pm

നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാടകീയ നീക്കം. 31 അകുലുട്ടോ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് എതിരാളിയായ ബിജെപി സ്ഥാനാർത്ഥിക്ക് എതിരില്ലാതെ വിജയം സമ്മാനിച്ചു.

സിറ്റിങ് എംഎല്‍എകൂടിയായ കസേതോ കിനിമിയാണ് ഇവിടെ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയോട് കൂറുകാട്ടിയത്.

നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നേതാവും മുൻ നിയമസഭാംഗവുമായ കെകാഹോ അസുമിയെയാണ് പരാജയപ്പെടുത്തിയാണ് കഴി‍ഞ്ഞ തെരഞ്ഞെടുപ്പില്‍ കിനിമി വിജയിച്ചത്. കെകാഷെയുടെ പിന്മാറ്റത്തെക്കുറിച്ച് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാഗാലാന്‍ഡിലെ 25 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. അകുലുട്ടോയില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ 24 സീറ്റുകളിലാവും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ എൻഡിപിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 60 അംസംബ്ലി മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കുക.

 

Eng­lish Sam­mury: BJP’s Kazheto Kin­i­mi re-elect­ed unop­posed from Naga­land Aku­lu­to after Con­gress can­di­date with­draws nomination

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.