19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 14, 2024
September 18, 2023
May 4, 2023
April 28, 2023
April 8, 2023
April 5, 2023
March 9, 2023
March 8, 2023
February 14, 2023
February 2, 2023

പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത്ത് സിംഗ് ഛന്നി

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2022 5:45 pm

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. തീരുമാനമെടുക്കുന്നത് പ്രയാസകരമായിരുന്നുവെങ്കിലും, പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ചന്നി തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ജനങ്ങളുടെ ആഗ്രഹം അതിനെ എളുപ്പമാക്കിയെന്ന് രാഹുല്‍ പറഞ്ഞു. 

നേരത്തെ ഹൈക്കമാന്‍ഡിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയ പിസിസി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവും മുന്‍ അധ്യക്ഷന്‍ സുനില്‍ ഝാക്കറുമുള്ള വേദിയിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് പ്രസംഗങ്ങളില്‍ ഇരുവരും ഹൈക്കമാന്‍ഡിനെയും രാഹുല്‍ ഗാന്ധിയെയും പുകഴ്‌ത്തുകയും ചെയ്തു.
അമരിന്ദര്‍ സിങ്ങിന് ശേഷം ചന്നിയെ മുഖ്യമന്ത്രിയാക്കിയത് രാഹുല്‍ ഗാന്ധിയുടെ സുപ്രധാനമായ തീരുമാനമായിരുന്നുവെന്ന് സിദ്ദുവും ഝാക്കറും പറഞ്ഞു. മന്ത്രി ഒരിക്കല്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നും എന്നാല്‍ ഒരിക്കലും സ്ഥാനമൊഴിയാത്ത പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ നിലകൊള്ളുമെന്നും സിദ്ദു പ്രഖ്യാപിച്ചു. 

ENGLISH SUMMARY:Congress chief min­is­te­r­i­al can­di­date Cha­ran­jit Singh Channi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.