
പത്തനംതിട്ട കവിയൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ച് വീഴ്ത്തി കോണ്‍ഗ്രസ് .നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങല്‍ നേതാക്കള്‍ എഴുതിച്ചേര്‍ത്തതു മൂലമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കാനായില്ല. ഇതോടെ കവിയൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫിന് സ്ഥാനാർഥി ഇല്ലാതായി.
12-ാം വാർഡിൽ രാജ്കുമാറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് രാജ്കുമാർ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ രാജ്കുമാറിന്റെ നാമനിർദേശപത്രികയിൽ നേതാക്കൾ ബോധപൂർവം തെറ്റായവിവരങ്ങൾ പൂരിപ്പിച്ച് നൽകുകയായിരുന്നു. ബിജെപിയെ സഹായിക്കാനായി സ്വന്തം സ്ഥാനാർഥിയെ യുഡിഎഫ് വഞ്ചിച്ചുവെന്ന ആരോപണം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.