25 February 2026, Wednesday

Related news

February 23, 2026
February 22, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026
February 10, 2026
February 10, 2026
February 10, 2026

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ്;സ്വര്‍ണക്കൊള്ളയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി

Janayugom Webdesk
പത്തനംതിട്ട
February 6, 2026 6:30 pm

ശബരിമല സ്വർണ കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി എല്ലാവിധ കളികളും കളിച്ചുവെന്നും ശബരിമല സ്വര്‍ണക്കൊള്ളയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ കോൺ​ഗ്രസിന് ആശ്വാസമാണ്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോൺഗ്രസ് നേതാക്കൾ ഒരുപാട് ഉണ്ട്.

അതിനിടയാണ് രണ്ട് ജനപ്രതിനിധികൾ പോറ്റിയെ കൊണ്ട് സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയത്. അയ്യപ്പന്റെ സ്വർണ്ണം കട്ട ആളും സ്വർണ്ണം വാങ്ങിയവരും സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താൻ ആരോപണം കൊണ്ടുവന്നു. സ്പോൺസർ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തു. എന്നാൽ, പീഠം പോറ്റിയുടെ ബന്ധു വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തു. നേരത്തെ മുതൽ ഉണ്ണികൃഷ്ണൻ പോറ്റി-കോൺഗ്രസ് ബന്ധമുണ്ട്. എല്ലാം അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.