22 June 2024, Saturday

Related news

June 20, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 8, 2024
June 7, 2024

സുധാകരന്റെ വിരട്ടലിനു മുമ്പില്‍ മുട്ടുമടക്കി കോണ്‍ഗ്രസ് ഹൈക്കമാന്റ്; കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും

Janayugom Webdesk
തിരുവനന്തപുരം
May 7, 2024 1:32 pm

കെ സുധാകരന്റെ വിരട്ടലിനു മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാ‍ന്റ് മുട്ടുമടിക്കി. കെപിസിസി പ്രസിഡന്റായി അദ്ദേഹം നാളെ പദവി ഏറ്റെടുക്കും. പാര്‍ട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വം കീഴടങ്ങിയത്.അതേസമയം, കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിൽ പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തി. 

സ്ഥാനം തിരികെ തരേണ്ട കാര്യമില്ല ഏറ്റെടുക്കുകയേ വേണ്ടൂ എന്ന് കെ സുധാകരൻ പറഞ്ഞു. ചുമതല ഏറ്റെടുക്കാൻ വൈകുന്നതിൽ ഒരു അട്ടിമറിയും ഇല്ലെന്നും, തന്റെ പ്രസിഡന്റ് സ്ഥാനം തടയാൻ ആർക്കും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. നാളെ ആസ്ഥാനത്തെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

അത്യാവശ്യം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ചുമതല ഏറ്റെടുക്കാത്തതെന്ന് പറഞ്ഞ സുധാകരൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം എന്നില്ല, ഏത് സമയത്തും തനിക്ക് സ്ഥാനം ഏറ്റെടുക്കാമെന്നും, താൻ ഇപ്പോഴും കെപിസിസി പ്രസിഡണ്ട് ആണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോയെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

ദേശിയ തലത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസ് ഇപ്പോള്‍ ആര്‍ക്കുമുന്നിലും കീഴടങ്ങുകയാണ് . സുധാകരന്‍ വീണ്ടും പ്രസിഡന്റായി ചുമതല ഏല്‍ക്കുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് എതിര്‍ക്കുകയാണ്. കെസി ‑വിഡി അച്ചുതണ്ടിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 

Eng­lish Summary:
Con­gress high com­mand kneels before Sud­hakaran’s rejec­tion; He will take charge as KPCC pres­i­dent tomorrow

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.