3 January 2026, Saturday

Related news

January 3, 2026
January 3, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025
December 29, 2025
December 28, 2025
December 27, 2025

കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ടുവന്നു; പിടിക്കപ്പെടുമെന്നായപ്പോള്‍ എംപിമാരുടെ നേതൃത്വത്തില്‍ സംഘര്‍ഷാവസ്ഥ

Janayugom Webdesk
തിരുവനന്തപുരം
November 6, 2024 9:57 am

പാലക്കാട് നിയമസഭാ ഉപതെര‍ഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പണം കൊണ്ടുവന്ന് ആരോപണം ശക്തമാകുന്നു. പരിശോധന കോണ്‍ഗ്രസുകാര്‍ അട്ടിമറിച്ചു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്നതാണ് ആരോപണം.അത് അന്വേഷിക്കേണ്ടതുണ്ട്.പരിശോധന സംഘം എല്ലാ രാഷ്ട്രീയ പാർടികളുടെ മുറിയും പരിശോധിച്ചു.എന്നാൽ പൊലീസ് പരിശോധന നടന്ന സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിട്ടു.

പൊലീസെത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറക്കാതിരുന്നത് അവിടെ പണം ഉള്ളതുകൊണ്ടായിരുന്നതായി പരക്കെ ആരോപണം ശക്തമാണ്.പിന്നീട് സംഘർഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെയും മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ തിരിച്ചു. പണം മാറ്റുന്നതിനും കൃത്രിമം കാണിച്ചവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള സമയം എടുക്കുകയായിരുന്നു അത്.യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണ വിധേയമായ സമയത്ത് ഹോട്ടലില്‍ വന്നിട്ടുണ്ടോ എന്നും ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം.

ഹോട്ടലിലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആവശ്യം ഉയരുകയാണ്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുമായ ഫെനിയാണ് ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയതെന്നും പറയപ്പെടുന്നു.തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ യുഡിഎഫ്‌ നേതാക്കൾ താമസിക്കുന്ന മുറികളിൽ പൊലീസ് പരിശോധന നടത്തിയത്.

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. തമിഴ്നാട്‌ രജിസ്‌ട്രേഷനുള്ള അത്യാഡംബര കാറിലാണ്‌ പണം കൊണ്ടുവന്നതെന്നാണ്‌ ആരോപണം. കോൺഗ്രസ്‌ നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി.ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ച്‌ തടഞ്ഞു. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയുംചെയ്‌തു.പരിശോധനക്ക്‌ പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ എംപിമാരായ ഷാഫി പറമ്പിൽ,വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു. പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി.

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.