കര്‍ണാടകയിലെ പുതിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധിക കാലം തുടരാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുംജയരാജന്‍ അഭിപ്രായപ്പെട്ടു.
ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ നിരീക്ഷിക്കാന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളേയും കൂട്ടിയോജിപ്പിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്ന് അവരുടെ ഈനിലപാടുകളിലൂടെതെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി
തെലങ്കാന മുഖ്യമന്ത്രിയേയും കേരള മുഖ്യമന്ത്രിയേയും ക്ഷണിച്ചില്ല. ഇന്ത്യയില്‍ എന്ത് ബിജെപി വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസിന്റെ അപക്വമായതും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം ആ പാര്‍ട്ടിയെ അധഃപതനത്തിലേക്ക് എത്തിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഇപ്പോള്‍ തന്നെ തെളിയിച്ചു.
ഇനി കര്‍ണാടകത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് നിങ്ങള്‍ കാത്തിരിക്കൂ. അവരുടെ ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ അവര്‍ക്ക് കര്‍ണാടകത്തില്‍ അധികകാലം തുടരാന്‍ സാധിക്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു
English Summary:
Congress is a weak party that cannot monitor national politics properly: EP Jayarajan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.