
പൂര്‍വീകര്‍ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാന്‍ കഴിയാത്തവരാണ് കുടുംബവാഴ്ചയെന്ന് പറഞ്ഞ് കോൺഗ്രസിനെ വിമര്‍ശിക്കുന്നതെന്ന് പ്രീയങ്ക ഗാന്ധി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് മേയര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മറന്നിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ അപമാനിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസിലെ കുടുംബവാഴ്ചക്കെതിരെ ശശിതരൂർ എഴുതിയ ലേഖനത്തിന് പിന്നാലെ ആയിരുന്നു പ്രിയങ്കയുടെ മറുപടി. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മീകി നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളില്‍ നിന്ന് വിളിച്ചുപറയുന്നവര്‍ക്ക് രക്തസാക്ഷിത്വമുള്‍പ്പെടെയുള്ള ത്യാഗങ്ങളെ വിലകുറച്ചു കാണുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്നതിന്റെ തിരക്കിലാണ് ചിലർ .
രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നതാണ് അവരുടെ ശീലമെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങളെ സേവിക്കണമെന്ന ആഗ്രഹം മാത്രമേ ഞങ്ങൾക്കുള്ളൂ. രാജ്യത്തിന്റെ സമ്പത്ത് ഇവിടുത്തെ ജനങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്വാതന്ത്രത്തിന് വേണ്ടി ഞങ്ങളുടെ പൂർവികർ പോരാട്ടം നടത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ പിതാക്കന്മാർ ജീവൻ വരെ നൽകുകയുണ്ടായി. അഭിസംബോധന ചെയ്ത് പറഞ്ഞു. നിങ്ങളീ ചവിട്ടിനിൽക്കുന്ന മണ്ണ് ഞങ്ങളുടെ രക്തത്തിൽ കുതിർന്നതാണ്. ഇതൊന്നും, വംശീയ രാഷ്ട്രീയത്തിനായി അലമുറയിടുന്നവർക്ക് മനസ്സിലാക്കാനാവില്ലെന്നും അവർ പറഞ്ഞു.
സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക് പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണംകൂടി വേണം എന്നായിരുന്നു തരൂർ ലേഖനത്തിൽ പറഞ്ഞത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.