24 January 2026, Saturday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
January 12, 2024 4:03 pm

പൊലീസിനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നെടുങ്കണ്ടം പൊലീസ്. നെടുങ്കണ്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നെടുങ്കണ്ടം എസ്‌ഐ, ഹോം ഗാര്‍ഡ് എന്നിവര്‍ക്ക് പരിക്കേറ്റു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയംഗം ചെമ്മണ്ണാര്‍ കുന്നേല്‍ വീട്ടില്‍ ബെന്നി തോമസിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. കണ്ടാല്‍ അറിയാവുന്ന 40 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. 

പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, പൊലീസിനെ ആക്രമിക്കല്‍, മനപൂര്‍വ്വമായി ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ നെടുങ്കണ്ടത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയത്. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ നിന്ന് ആരംഭിച്ച പ്രകടനം കിഴക്കേക്കവലയില്‍ അവസാനിക്കുമെന്നാണ് പൊലീ്‌സ് കരുതിയത്. എന്നാല്‍ പൊലീസ് സ്‌റ്റേഷന് മുമ്പില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് ഇരച്ച് കയറുവാന്‍ ശ്രമിച്ചതോടെ പൊലീസ് വഴിയില്‍ തടഞ്ഞു. ഇതോടെ 15 ഓളം വരുന്ന പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. കയ്യില്‍ കരുതിയ തീപന്തം, കൊടി എന്നിവ ഉപയോഗിച്ച് കോണ്‍ഗ്രസ് പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു. 

ആക്രമണത്തില്‍ നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍ ടി.എസ്, ഹോം ഗാര്‍ഡ് സുധാകരന്‍ എന്നിവര്‍ക്ക് പരിക്കുപറ്റി. ഇതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതൊടെ മറ്റ് നേതാക്കള്‍ ഒളിവില്‍ പോയതായും ഇവരെ അടുത്ത് തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Con­gress leader arrest­ed in Nedunkan­dam police sta­tion attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.