18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടിയേറ്റ്‌ മരിച്ചു

ആദ്യം തലയ്ക്കടിച്ചത് ബന്ധുവായ സ്ത്രീ, ഒപ്പമുണ്ടായ ആള്‍ തലയില്‍ വെട്ടി
Janayugom Webdesk
തിരുവനന്തപുരം
August 13, 2023 5:37 pm

പീഡനക്കേസിലടക്കം പ്രതിയായിരുന്ന തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ ബന്ധുവായ സ്ത്രീയുടെയും സംഘത്തിന്റെയും ആക്രണത്തില്‍ മരിച്ചു. കർഷക കോൺഗ്രസ്‌ മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന തൂങ്ങാംപാറ മാവുവിള സീയോൺ മന്ദിരത്തിൽ സാം ജെ വൽസലനാണ്‌ മരിച്ചത്‌. കുടുംബതർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന്‌ അടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.

ബന്ധുവായ സ്ത്രീയാണ് ആദ്യം വടികൊണ്ട് സാമിന്റെ തലയ്ക്കടിച്ചതെന്നും പിന്നീട് മറ്റൊരാള്‍ തലയ്ക്ക് വെട്ടിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഒന്നിലേറെ തവണ തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്. അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി. സാമും ബന്ധുക്കളും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സാമിനെ വിളിച്ചുവരുത്തിയാണ്  ആക്രമിച്ചത്.

സാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിലുണ്ട്‌. 2016ൽ തിരുവനന്തപുരത്ത്‌ രാത്രി ട്രെയിൻ ഇറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ സാം.

Eng­lish Summary;Congress leader beat­en to death in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.