
പാകിസ്ഥാന്‍ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും അസം പിസിസി പ്രസിഡന്റുമായ ഗൗരവ് ഗൊഗോയി.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയായിരുന്നു ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.
ഹിമന്തയുടെ ആരോപണം അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് ഗൗരവ്, ഒരു ദേശിയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അപഖ്യാതിയും ദുരാരോപണവും ഇല്ലാതെ ബിജെപി എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് ആക്രമിക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
ഗൊഗോയിയുടെ ബ്രിട്ടീഷ് വംശജയായ ഭാര്യ എലിസബത്ത് കോള്‍ബണിനെതിരേ പലകുറി ഹിമന്ത ബിശ്വ ശര്‍മ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയുമായി എലിസബത്തിന് ബന്ധമുണ്ടെന്നും 2010‑നും 2015‑നും ഇടയില്‍ ചുരുങ്ങിയത് 18 തവണയെങ്കിലും എലിസബത്ത് ഇസ്ലമാബാദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.