8 January 2026, Thursday

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി ഗണേഷ് കുുമാറിന് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

Janayugom Webdesk
പത്തനാപുരം
November 6, 2025 1:48 pm

അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് ആണ് മന്ത്രി ഗണേഷ് കുമാർ പങ്കെടുത്ത പൊതു പരിപാടിയിൽ വോട്ട് അഭ്യർത്ഥന നടത്തിയത്.

ജാതി നോക്കാതെ,മതം നോക്കാതെ, വർണ്ണം നോക്കാതെ, വർഗ്ഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന നേതാവാണ് ഗണേഷ്കുമാര്‍ എന്നും അദ്ദേഹം വേദിയിൽ സംസാരിച്ചു.അദ്ദേഹത്തെ മഹാഭൂരിപക്ഷത്തോടുകൂടി വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുൽ അസീസ് പറഞ്ഞു.

നാട്ടുഭാഷയിൽ പറഞ്ഞാൽഫലം കായ്ക്കാത്ത മച്ചിമരങ്ങളും ഇവിടേക്ക് കടന്നുവരും.അത് പൂക്കില്ല,അത് കായ്ക്കില്ല.അത് മച്ചിമരമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം. താനും ജനങ്ങളോടൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.